KOYILANDY DIARY.COM

The Perfect News Portal

മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലപ്പെട്ടതും വിലമതിക്കാനാവാത്തതുമാണെന്ന് ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍

ദുബായ്: മലയാള ഭാഷക്ക് പ്രവാസികള്‍ നല്‍കുന്ന സംഭാവന വിലപ്പെട്ടതും വിലമതിക്കാനാവാത്തതുമാണെന്ന് ഡോ: ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മലയാളികളില്‍ കാണുന്ന ഭാഷ സേനഹവും സംസ്കാരവും കേരളത്തില്‍ കുറഞ്ഞ് വരുകയാണെന്നും, അതാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ക്കാരത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നതെന്നും എന്നാല്‍ ഗള്‍ഫിന്റെ മണ്ണില്‍ നമ്മുടെ സംസ്ക്കാരത്തെ കുറിച്ച്‌ അന്യ രാജ്യക്കാരില്‍ മതിപ്പു ഉണ്ടാക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. എഴുത്തുകാരി രമണി വേണുഗോപാല്‍ രചിച്ച തൊണ്ടത്താക്കോല്‍ എന്ന നോവല്‍ ആദ്യ കോപ്പി യു.എ.ഇ.എക്സ്ചേഞ്ച് സി.എം.ഒ.ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിലെ ഏറ്റവും വലിയ എഴുത്തുകാരി ആരെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് മാധവിക്കുട്ടിയാണെന്ന്. എന്നാല്‍ ഗള്‍ഫിലെ എഴുത്തുകാരിയായ രമണി വേണുഗോപാല്‍ പുറത്തിറക്കിയ 3 പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ മാധവിക്കുട്ടിയുടെ എഴുത്തിലെ ടച്ച്‌ രമണിയിലൂടെ കാണുന്നുവെന്ന് ഡോ: ഓണക്കൂര്‍ അഭിപ്രായപ്പെട്ടു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പുസ്തകം പരിചയപ്പെടുത്തി.

മോഹന്‍ വടയാര്‍, അഡ്വ.നജീദ്, അര്‍ഷദ് കണ്ണര്‍, ഷീല പോള്‍, അഡ്വ.ടി.കെ.ഹാഷിക്ക്, അര്‍ഷദ് ബത്തേരി, ക്രസ്റ്റഫര്‍ ശബരീഷ് പണിക്കര്‍, പി.കെ.സുരേഷ്, മോഹന്‍സാര്‍, സര്‍ഗ ടീച്ചര്‍, ഇ.കെ.ദിനേശന്‍, ഷാര്‍ളി ബൈഞ്ചമിന്‍, സലീം അയ്യനത്ത്, റഫീക്ക് മേമുണ്ട, രാഗേഷ് വെങ്കനാട്, അബ്ദു ശിവപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു പുസ്തക രചിതാവ് രമണി വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി. ഹനാന ഷാനവാസ് സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു. ചിരന്തന സാംക്കാരിക വേദിയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *