KOYILANDY DIARY.COM

The Perfect News Portal

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിക്കായുള്ള നിര്‍ദേശങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലുള്ളത്.

സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ബജറ്റ്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും.

Advertisements

എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗവും ട്രോമാകെയര്‍ സംവിധാനവും ഏര്‍പ്പെടുത്തും. 550 ഡോക്ടര്‍മാരുടേയും 1385 നഴ്സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു.

പൊതു ആരോഗ്യസര്‍വീസിന് 1685 കോടിയും മാനസികാരോഗ്യത്തിന് 17 കോടിയും പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ലോട്ടറിയിലൂടെ കണ്ടെത്തും. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *