മലപ്പുറത്ത് രണ്ടു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത് രണ്ടു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടിയിലാണ് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിപി സലാം, ബന്ധു എ.പി മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
മൊയ്തീന് കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുന്നത് കണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സലാമിന് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

