KOYILANDY DIARY.COM

The Perfect News Portal

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ  കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യമായാണ് ജീത്തുവും മമ്മൂട്ടിയും ഒരുമിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കിയ ദൃശ്യവും കമല്‍ഹാസന്‍ അഭിനയിച്ച തമിഴ്പതിപ്പ് പാപനാശവും സൂപ്പര്‍ഹിറ്റായിരുന്നു.

ദിലീപും മംമ്തയും അഭിനയിച്ച മൈ ബോസും മികച്ച വിജയം നേടി. ദൃശ്യത്തിനുശേഷം ഇറങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2007ല്‍ സുരേഷ്ഗോപിയെ നായകനാക്കിയ ഡിറ്റക്ടീവിലൂടെയാണ് ജീത്തു സ്വതന്ത്രസംവിധായകനായത്. മെമ്മറീസ്, മമ്മി ആന്‍ഡ് മീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

Advertisements

 

Share news