മദ്യവ്യാപനം വർധിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കും: മദ്യനിരോധന സമിതി

കൊയിലാണ്ടി: ടൂറിസത്തിന്റെ മറവിൽ അബ്കാരികളെ പ്രീണിപ്പിക്കാനായി മദ്യവ്യാപനം വർധിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് . ജില്ലാ മദ്യനിരോധന സമിതിയും, മുചുകുന്ന് മദ്യ നിരോധന സമിതി മുന്നറിയിപ്പ് നൽകി.
സുപ്രീം കോടതിയുടെ പാതയോര മദ്യശാല നിരോധനത്തിൽ വെള്ളം ചേർക്കരുതെന്നു മദ്യഷാപ്പിനെതിരെ സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് നേരിടരുതെന്നും സമിതി ആവശ്യപ്പെട്ടു. സി.ചന്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പപ്പൻ കനാട്ടി, യൂസഫ് ഹാജി, എൻ.എ.ഹാജി, വി.കെ.ദാമോദരൻ, സുമ ബാല കഷ്ണൻ, കമല നെരവത്ത് സംസാരിച്ചു.
