KOYILANDY DIARY.COM

The Perfect News Portal

മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതിന് ശക്തമായ നടപടികളുമായി എക്‌സൈ്‌സ് വകുപ്പ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതിന് ശക്തമായ നടപടികളുമായി എക്‌സൈ്‌സ് വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളിലും തീവണ്ടികളിലും ലഹരി വസ്തുക്കളും അനധികൃത മദ്യവും കടത്തുന്നത് തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി സഹകരണത്തോടെ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളിലും മാഹിയില്‍ നിന്ന് വരുന്ന തീവണ്ടികളിലും വലിയ തോതില്‍ അനധികൃത മദ്യം കടത്തുന്നതായി യോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

അതെ സമയം ദേശീയ പാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രിംകോടതി വിധി ജില്ലയില്‍ എക്ലൈസ് അധികൃതര്‍ അവഗണിച്ചു എന്ന് ആരോപിച്ച് യോഗത്തില്‍ നിന്ന് കേരള മദ്യനിരോധന സമിതി ഇറങ്ങിപ്പോയി.

Advertisements

ജില്ലയില്‍ ദേശീയ സംസ്ഥാന പാതകളില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലുള്ള മദ്യശാലകളെല്ലാം സുപ്രിംകോടതി നിര്‍ദേശപ്രകാരം അടച്ചു. ഹൈക്കോടതിയില്‍ നിന്ന് താത്ക്കാലിക അനുമതി വാങ്ങിയ ചില സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ മറുപടി നല്‍കി.

വെങ്ങളം രാമനാട്ടുകര ബൈപ്പാസ് പ്രവര്‍ത്തനത്തിലായതിനാല്‍ എന്‍.എച്ച്. ആക്ട് പ്രകാരം പഴയ പാതയ്ക്ക് ദേശീയപാത പദവിയില്ലെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *