മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നൽകി

കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ ചേമ്പിൽ വളപ്പിൽ മൊയ്തീന്റെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇൻഷൂറൻസ് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് മൊയ്തീന്റെ ഭാര്യ മറിയത്തിന് കെ. ദാ സൻ എം.എൽ.എ.വീട്ടിലെത്തി നൽകി.
മത്സ്യതൊഴിലാളി ജൂനിയർ എക്സിക്യുട്ടീവ്. സി.ആദർശ്, തിക്കോടി ഫിഷറീസ് ഓഫീസർ ഡി.എസ്. ദിൽന കൊല്ലം മൂടാടി, ഇരിങ്ങൽ മത്സ്യതൊഴിലാളി സഹകരണസംഘം ഭാരവാഹി പുതിയോട്ടിൽ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു

