മത്തങ്ങ എരിശ്ശേരി
എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഇന്ന് ഉച്ചയൂണിന് ഓര്‍മകള്‍ മണക്കുന്ന എരിശ്ശേരികറി ഉണ്ടാക്കി നോക്കിയാലോ.
എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഇന്ന് ഉച്ചയൂണിന് ഓര്‍മകള്‍ മണക്കുന്ന എരിശ്ശേരികറി ഉണ്ടാക്കി നോക്കിയാലോ. കേരളത്തിന്റെ തനതു വിഭവങ്ങളില്‍ ഒന്നായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കാനും ഏറെ എളുപ്പമാണ്.

ചേരുവകള്‍
അര കിലോഗ്രാം മത്തങ്ങ
100 ഗ്രാം വന്‍പയര്‍
1 ചെറിയ തേങ്ങ (ചിരകിയത്)
4 പച്ചമുളക്
4 വറ്റല്‍ മുളക്
2 ഇതള്‍ കറിവേപ്പില
1 ചുവന്നുള്ളി
1 സ്പൂണ്‍ കടുക്
കാല് സ്പൂണ്‍ ജീരകം
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് ഉപ്പ്
Advertisements

തയ്യാറാക്കുന്ന വിധം

- മത്തങ്ങ തൊലി കളഞ്ഞ് ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക.
-
പയര്‍ വേവിച്ചതും ചിരകിയ തേങ്ങയുടെ കാല് ഭാഗവും ജീരകകവും ഉള്ളിയും ചേര്‍ത്ത് മിക്സിയില്‍ അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.
- ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുളകും മൂപ്പിക്കുക.
- ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്ബോള് കറിയില്‍ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവച്ച ശേഷം ഉപയോഗിക്കാം.
