മതേതരത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് ഇ. അഹമ്മദ്: എസ്.വൈ.എസ്. വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി

കോഴിക്കോട്: പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ മതേതരത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് ഇ. അഹമ്മദെന്നും മതേതരത്വത്തിന്റെ മഹത്തായ അടയാളമാണദ്ദേഹമെന്നും എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ. അഹമ്മദ് മതേതര ഇന്ത്യയുടെ ധീരശബ്ദം എന്ന വിഷയത്തില്‍ നടന്ന അനുസ്മരണ സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷീര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എ.യുമായ കെ.എന്‍.എ. ഖാദര്‍, ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ്, എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

