മണ്ഡലത്തിൽ റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചു: എം.എൽ.എ. കെ. ദാസൻ

കൊയിലാണ്ടി: ‘- കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട മൂന്നു റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ.അറിയിച്ചു. വെങ്ങളം കാപ്പാട് റോഡ് നവീകരണത്തിനായി ഒരു കോടി 95 ലക്ഷം രൂപയും, ചെങ്ങോട്ടുകാവ് – ഉള്ളൂർ കടവ് റോഡിന് രണ്ട് കോടി രൂപയും, പൂക്കാട് – തുവ്വപ്പാറ-പൊയിൽക്കാവ് തീരദേശ റോഡിന് 87 ലക്ഷം രൂപയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ വൻമുഖം – കീഴൂർ-പി.ഡബ്ല്യൂ.ഡി. റോഡ് നവീകരണത്തിനായി 4 കോടി 63 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാകുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് എം.എൽ.എ. അറിയിച്ചു.

ഈ റോഡുകൾ കൂടാതെ മൂടാടി – ഹിൽമ്പസാർ -മുചുകുന്ന് റോഡ് 4 കോടി 60 ലക്ഷം, മേലടി ബീച്ച് റോഡ് 2 കോടി, പുക്കാട് തോരായി കടവ് റോഡ് 3 കോടി 50 ലക്ഷം എന്നിവയുടെ നവീകരണത്തിനും എസ്റ്റിമേറ്റ് തയ്യാറായി വരുന്നു.

ദേശീയ പാതയിൽ ഇരിങ്ങൽ മൂരാട് റെയിൽവെ ഓവർ ബ്രിഡ്ജ് 50 കോടി, പയ്യോളി ടൗണിലെ ഓവർ ബ്രിഡ്ജിന് 50 കോടി, എന്നീ പദ്ധതികൾ കിഫ്ബി യിൽ ഉൾപ്പെടുത്തി ബജറ്റി ഭരണാനുമതി നൽകണമെന്ന് ധനമന്ത്രിക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട് കൂടാതെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ആദ്യ ഗഡുവായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് പൊതുമരാമത്ത് റോഡു കളുടെ അറ്റകുറ്റപണികൾക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ. വാർത്താകുറിപ്പിൽ അറിയിച്ചു.

