മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. ഭക്തര്‍ക്കായുള്ള ദര്‍ശനം ഇന്നു രാത്രി 10 ന് അവസാനിക്കും. നാളെ രാവിലെ നട തുറന്നു തിരുവാഭരണങ്ങള്‍ പന്തളത്തേക്കുള്ള മടക്കയാത്രയ്ക്കായി നല്‍കും. പന്തളം രാജപ്രതിനിധിയുടെ അഭാവത്തില്‍ ദേവസ്വം അധികൃതര്‍ തന്നെ ചടങ്ങുകള്‍ നടത്തും.നെയ്യഭിഷേക ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി. തീര്‍ഥാടനത്തിനു സമാപനമായുള്ള ഗുരുതി ഇന്നു മാളികപ്പുറത്തു നടക്കും.
