മണാശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കം

മുക്കം: മണാശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു മുതല്‍ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്ഷേത്രകലകള്‍ പരമാവധി ഉള്‍ക്കൊള്ളിക്കുന്നുണ്ടെന്നും ഉത്സവത്തിന്റെ രണ്ടാം ദിവസം ചാക്യാര്‍കൂത്തും, മൂന്നാം ദിവസം കഥകളിയും അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ലക്ഷാര്‍ച്ചന, കളം പാട്ട്, സര്‍വൈശ്വര്യപൂജ, സര്‍പ്പബലി തുടങ്ങിയ പ്രത്യേക പൂജകളും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കിഴക്കുമ്ബാട്ട് വാസുദേവന്‍ നമ്പൂതിരി ,മേല്‍ശാന്തി ബംഗ്ലാവില്‍ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.

