മണമല്‍ ക്ഷേത്രത്തില്‍ നടന്ന പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായി

കൊയിലാണ്ടി: മണമല്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു.ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സ്ത്രീകള്‍ പൊങ്കാലയിടാനെത്തി. ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. ഒന്‍പതിന് വൈകീട്ട് നാലുമണിക്ക് പൂത്താലപ്പൊലി, ആഘോഷവരവ്, താലപ്പൊലി,തിറകള്‍ എന്നിവയുണ്ടാകും.
