KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്ര ജീവനക്കാർക്ക് ശമ്പളവും കുടിശ്ശികയും ഉടൻ നൽകണം

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാർക്ക്  കുടിശ്ശികയും പൂർണ്ണമായ ശമ്പളവും ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര പരിപാലന സമിതി അധികൃതരോടാവശ്യപ്പെട്ടു. തുഛമായ ശമ്പളത്തിൽ കുടുംബം പോറ്റോൻ പാടുപെടുന്ന ജീവനക്കാർ മറ്റു തൊഴിൽ മേഖലകൾ തേടിപ്പോകേണ്ട സാഹചര്യമാണുള്ളത്. ഈ സ്ഥിതിവിശേഷം തുടർന്നാൽ ക്ഷേത്രാചാരനുഷ്ഠാനങ്ങളും മറ്റും നിലക്കാനിടയാകുമെന്ന് യോഗം വിലയിരുത്തി.

ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അഡീഷണൽ കമ്മീഷണർക്ക് സമിതി നിവേദനം നൽകി. ഇ. അശോകൻ നായർ അധ്യക്ഷനായി. രാധാകൃഷ്ണൻ കർത്ത, സി.ബാലകൃഷ്ണൻ, കല്ലേരി മോഹനൻ, പാത്യേരി ബാലൻ നായർ, താരക ബാലകൃഷ്ണൻ നായർ, കല്ലേരിദാസൻ നായർ, പ്രമോദ് കല്ലേരി എന്നിവർ സംസാരിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *