മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചു

കണ്ണൂര്‍: മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചു. സര്‍വീസ് നിര്‍ത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂര്‍ണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. രാവിലെ കണ്ണൂര്‍-കോയന്പത്തൂര്‍ ഫാസ്റ്റ്, പരശുറാം, കുര്‍ള, മംഗള, ചെന്നൈ-മംഗളൂരു തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തി. ബംഗളൂരുവില്‍ നിന്നുള്ള യശ്വന്ത്പുര എക്സ്പ്രസും സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
പരശുറാം എക്സ്പ്രസും കുര്‍ള എക്സ്പ്രസും മംഗള എക്സ്പ്രസും ഷൊര്‍ണൂര്‍ വരെ ഓടിക്കാനാണ് നേരത്തെ റെയില്‍വേ അറിയിച്ചതെങ്കിലും പരശുറാം നാഗര്‍കോവില്‍ വരെ തന്നെ സര്‍വീസ് നടത്തും. കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്.

ട്രെയിന്‍ ഗതാഗത സാധാരണ നിലയിലാകുമെന്ന അറിയിപ്പ് എത്തിയതോടെ ടിക്കറ്റ് റിസര്‍വേഷനും നേരത്തെ എടുത്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനും കൗണ്ടറുകളില്‍ തിരക്കും ഏറിയിട്ടുണ്ട്. മറ്റു ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി കോഴിക്കോടിനും മംഗലാപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തിയ സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നു സര്‍വീസുകള്‍ നിര്‍ത്തി. മറ്റു ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് നടപടി.

