ഭർതൃമതിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: ഭർതൃമതിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തി വൻമുഖം സ്കൂളിനു സമീപം ശരത് ക്വാർട്ടേഴ്സിൽ ഭർത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന നാരങ്ങോളി കുളത്തെ കൂഫയിൽ ഹമീദിന്റ യും റംലയുടെയുംമകൾ റിഷാന (23) എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ഭർത്താവ് വടകര അഴിത്തല സ്വദേശി ജംഷീർ ആണ് യുവതി മരിച്ച വിവരം സമീപവാസികളെ അറിയിക്കുന്നത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ മടഞ്ഞിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി. കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തി. ഏതാനും വർഷം മുമ്പാണ് ജംഷീർ റിഷാനയെ വിവാഹം കഴിച്ചിട്ട്. പ്രേമ വിവാഹമായിരുന്നു ഇരുവരുടെ

