ഭിന്നശേഷി കുട്ടികള്‍ക്കായി പ്രാദേശിക തെറാപ്പി യൂണിറ്റുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പതിനാലായിരത്തോളം ഭിന്നശേഷി കുട്ടികള്‍ക്ക് പ്രാദേശികമായി തെറാപ്പി സൗകര്യങ്ങളൊരുക്കുന്ന മാജിക് ലാന്റേണല് പദ്ധതി ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാവുന്നു. സിആര്‍സിയിലെ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് ചെന്ന് കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയാണിത്.
കോഴിക്കോട് സര്‍വ്വ ശിക്ഷാ അഭിയാനും കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോന്പസിറ്റ് റീജിണല്‍ സെന്റര്‍ ഫോര്‍ പേര്സണ്സ് വിത്ത് ഡിസെബിലിറ്റീസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് എം. കെ. രാഘവന് എംപി നിര്‍വ്വഹിക്കും. ജില്ലാ ഓഫീസര്‍ എം. ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും.

