ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ പന്തലായനി ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ശ്രവണ സഹായി, ചലന സഹായി, കണ്ണട, തെറാപ്പി ഉപകരണങ്ങൾ, സെറിബ്രൽ പാൾസി യുള്ള കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ കസേരകളുമാണ് വിതരണം ചെയ്തത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ വിതരണ പരിപാടി ഉൽഘാടനം ചെയ്തു. ബി.പി.ഒ. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, കെ.ഷാരി ബ, എം. സിനി ഷ, പി.പി. റംല, എൻ ,ഷൈജ, വി.കെ.ശിശിര എം.കെ.പ്രശോഭ് എന്നിവർ സംസാരിച്ചു.
