ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹി യാത്രയ്ക്ക് അബ്ദുള്ള എം.എല്‍.എ.യുടെ ധന സഹായം

വട്ടോളി: കുന്നുമ്മല്‍ ബി.ആര്.സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം. സി.പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ സാമ്പത്തികസഹായം.
ബി.ആര്. സി.യില്‍നടന്ന ചടങ്ങില്‍ 25 കുട്ടികളുടെ യാത്രച്ചെലവിനുള്ള തുക എം.എല്‍.എ. ബി.പി.ഒ. വിനോദന്‍ കൈമാറി. ബി.ആര്.സി.യും പാലിയേറ്റീവ് കെയറും ചേര്‍ന്നാണ് ഭിന്നശേഷിക്കാരായ 25 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി യാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 24-ന് ബെംഗളൂരു വഴിയാണ് യാത്ര. റിപ്പബ്ലിക്ക്ദിന ആഘോഷം ഉള്‍പ്പെടെ കണ്ട് 29-ന് തിരിച്ചെത്തും. തുക കൈമാറ്റചടങ്ങില്‍ സി.കെ. ഖാസിം, സി. സൂപ്പി, എം.പി. ഷാജഹാന് പങ്കെടുത്തു.

