KOYILANDY DIARY.COM

The Perfect News Portal

ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം:  സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐ.ടി. സെക്രട്ടറിയും സി-ഡിറ്റ് ഡയറക് ടറുമായ എം. ശിവശങ്കര്‍ ഐ.എ.എസ്, സി-ഡിറ്റ് രജിസ്ട്രാര്‍ ജയരാജ് ജി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

14,0000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഭാഷാമിത്രം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്നതാണ്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഇന്റര്‍നെറ്റ് സഹായം ഇല്ലാതെ ഓഫ് ലൈനായും ഇത് ഉപയോഗിക്കാം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധമാക്കുകയും ഭരണഭാഷ മലയാളമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ് ഈ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെപാണ്.

Advertisements

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലെ ഇന്‍ഫര്‍മാറ്റിക്സ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരാണ് മൊബൈല്‍ ആപ് വികസിപ്പിച്ചെടുത്തത്. സി-ഡിറ്റും സംസ്ഥാന ഐ.ടി. മിഷനും ചേര്‍ന്ന് 2009 ല്‍ വികസിപ്പിച്ച ഭാഷാമിത്രം നിഘണ്ടുവിനെ ആസ്പദമാക്കിയാണ് പുതിയ മൊബൈല്‍ ആപിന് രൂപം കൊടുത്തിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *