“ഭയം അകറ്റൂ, ജാഗ്രത പാലിക്കൂ” ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട്: നിപാ വൈറസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്എെ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ‘ഭയം അകറ്റൂ, ജാഗ്രത പാലിക്കൂ’ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. കോഴിക്കോട് മൊഫ്യൂസൽ ബസ‌് സ്റ്റാൻഡിൽ നടന്ന പരിപാടിക്ക് ഡിവൈഎഫ്എെ ജില്ലാ പ്രസിഡന്റ് വി വസീഫ്, സംസ്ഥാന കമ്മിറ്റിയംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പിങ്കി പ്രമോദ്, കെ സിനി എന്നിവർ നേതൃത്വം നൽകി.
നിപാ വൈറസുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വ്യാപകമായതോടെ ജനങ്ങൾ ഭീതിയിലായ സാഹചര്യത്തിലാണ് ബോധവത്കരണവുമായി ഡിവൈഎഫ്എെ രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിൽ ഡിവൈഎഫ്എെ യുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ബോധവത്കരണ പരിപാടികൾ നടത്തും.
