ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പി

കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി, പി.പി. ദില്‍ജിത്ത്, കെ.കെ. രാഹുല്‍, പി.പി. രജിലേഷ്, കെ. അശ്വന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
