ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു. അഴീക്കോട് കരിക്കുളം ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന് അവിസ്(27), പടിഞ്ഞാറെ വെന്പല്ലൂര്‍ കോളനിപ്പടി മണക്കാട്ടുപടി മുരളിയുടെ മകന് ഗോകുല്‍ (20) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രി എറിയാട് ഡിസ്പെന്‍സറിക്ക് സമീപമാണ് അപകടം. ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സൗദിയിലായിരുന്ന അവിസ് പഠന ആവശ്യത്തിനായി നാട്ടിലെത്തിയതായിരുന്നു. ജമീലയാണ് മാതാവ്. സഹോദരങ്ങള്‍: അഫാഫ, അഫ്നാന്. കൊടുങ്ങല്ലൂര്‍ സീഷോര്‍ ഹോട്ടല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായ ഗോകുല്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

