ബൈപ്പാസ് നിർമ്മാണം തുടങ്ങണം

കൊയിലാണ്ടി. കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ദ്വൈ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പി.എസ്.സി മെമ്പർ ടി.ടി.ഇസ്മായിൽ യോഗം ഉൽഘാടനം ചെയ്തു. വ്യാപാരി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷനുകൾ അംഗങ്ങൾക്ക് അദ്ദേഹം നൽകി. ടി.പി. ബഷീർ അദ്ധ്യക്ഷനായിരുന്നു. പി. ബഷീർ, കെ.പി. രാജേഷ്, പി.കെ. ശുഹൈബ്, അമേത്ത് കുഞ്ഞമ്മദ്, കെ. ദിനേശൻ, സി. അബ്ദുള്ള ഹാജി, കെ. രാധാകൃഷ്ണൻ , പി. പവിത്രൻ, കെ.കെ.നിയാസ്, പി.പി.ഉസ്മാൻ എന്നിവർ സംസാരിച്ചു.

