ബൈക്ക് മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ബൈക്ക് മോഷണം. ദൃശ്യങ്ങൾ സി.സി.ടി.വി. യിൽകുടുങ്ങി. കൊയിലാണ്ടി മാരാമുറ്റം തെരുവിലുളള ആർട്സ് കോളേജ് കാമ്പസിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് നിമിഷനേരം കൊണ്ട് കളവുപോയി. ആർട്സ് കോളേജിലെ ബിരുദവിദ്യാർത്ഥി ഫായിസിന്റെ KL 56 N 4319 നമ്പർ പൾസർ ബൈക്കാണ് ചചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഷ്ടിച്ചത്.
കോളേജ് കാമ്പസിന് പുറത്ത് പാർക്ക് ചെയ്ത നൂറോളം ബൈക്കുകളിൽ ഒന്നാണ് പുറമെനിന്നെത്തിയ മോഷ്ടാവ് അപഹരിച്ചത്. മോഷണത്തിന്റെ ദൃശ്യങ്ങൾ ആർട്സ് കോളേജ് കാമ്പസിന്റെ കവാടത്തിൽ സ്ഥാപിച്ച സി.സി.ടി.വി.ക്യമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
പ്രസ്തുത ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
