KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് കൊണ്ട് റോഡില്‍ അഭ്യാസപ്രകടനം ; ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് നിരപരാധികള്‍ക്ക്

തിരുവനന്തപുരം: യുവാക്കളുടെ സംഘം നടുറോഡില്‍ നടത്തിയ ബൈക്കഭ്യാസ പ്രകടനത്തില്‍ നിരപരാധികളായ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയപാതയില്‍ കളിയിക്കാവിള പിപിഎം ജംഗ്ഷനിലാണ് സംഭവം . ഉദിയന്‍ കുളങ്ങരയ്ക്ക് സമീപം ചെങ്കല്‍ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനില്‍ ടി.ബിജുകുമാര്‍(41), വ്ളാത്താങ്കര ഇരിക്കലവിള വീട്ടില്‍ സുധീര്‍ (34) എന്നിവര്‍ക്കാണ് യുവാക്കളുടെ അഭ്യാസപ്രകടനം കാരണം ജീവന്‍ നഷ്ടമായത്.

നാല് യുവാക്കളടങ്ങിയ സംഘം രണ്ട് ബൈക്കുകളിലായി നടത്തിയ മത്സരയോട്ടവും അഭ്യാസങ്ങളും അപകടത്തില്‍ കലാശിക്കുകയായിരുന്നു . യുവാക്കള്‍ അമിതവേഗതയില്‍ എസ് അകൃതിയില്‍ വാഹനമോടിച്ച്‌ പരസ്‍പരം ഓവര്‍ടേക്ക് ചെയ്‍ത് മത്സരിച്ചതാണ് പ്രധാന കാരണം. തോവാള സ്വദേശികളായ ദിനേഷ് രാജ്, പ്രഭു എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് രണ്ട് ബൈക്കുകളെ ഇടിച്ച്‌ വീഴ്ത്തി. ശേഷം മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന സുധീര്‍ ഓടിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സുധീര്‍ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം മറിഞ്ഞുവീണു. സുധീറും ബിജുവും ഓടയിലേക്ക് തലയടിച്ച്‌ വീഴുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച്‌ തന്നെ സുധീര്‍ മരണപ്പെട്ടു. ബിജുകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് ശേഷമാണു മരിച്ചത്.

Advertisements

ഓട്ടോ ഡ്രൈവറായ സുധീര്‍ അവിവാഹിതനാണ്. മരപ്പണിക്കാരനാണ് ബിജുകുമാര്‍. ഇടിച്ചശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി.

Share news

Leave a Reply

Your email address will not be published. Required fields are marked *