ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. മൂന്നാര്‍ കെ.ഡി.എച്ച്. വില്ലേജ് സ്വദേശി കൃഷ്ണരാജാണ് പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി. എം. കുഞ്ഞുമുഹമ്മദിൻ്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രതി പിടിയിലാകുകയായിരുന്നു. ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 125 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു.

സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനു ജോസഫ്, എം. എം അബിന്‍സ്, ബി. എല്‍ ലിബിന്‍ രാജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Advertisements

