KOYILANDY DIARY.COM

The Perfect News Portal

ബീഹാര്‍ സ്വദേശിയുടെ ഭാര്യ മലപ്പുറത്ത് കൊല്ലപ്പെട്ടു

മലപ്പുറം: ബീഹാര്‍ സ്വദേശിയുടെ ഭാര്യ മലപ്പുറത്തെ വേങ്ങരയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍. ഭര്‍ത്താവിനെയും മക്കളെയും കാണ്‍മാനില്ല. വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ബീഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ് പുര്‍ പോലീസ് സേ്റ്റഷന്‍ പരിതിയിലെ ഗുഡിയാ ഖാത്തൂന്‍(30)നെയാണ് താമസസ്ഥലത്തെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും മക്കളായ സല്‍മാന്‍ (6) ചാന്ദിനി (4) യെയും കാണ്മാനില്ലെന്ന് ഇയാളുടെ പെങ്ങളുടെ മകന്‍ സയ്യിദ് പോലീസില്‍ മൊഴി നല്‍കി.

എന്നാല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ നൗഷാദ് തന്നെ ഭാര്യയെ കൊലപ്പെടുത്തിയതായി സുഹൃത്തുക്കളോട് വിളിച്ചു പറഞ്ഞതനുസരിച്ച്‌ എത്തിയ സുഹൃത്തുക്കളുടെ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈഎസ്പി ജലില്‍ തോട്ടത്തില്‍, വേങ്ങര എസ്‌ഐ സംഗീത് പുനത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി.

സമയം ഇരുട്ടിയതിനാല്‍ തുടര്‍നടപടികളെടുക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് നൗഷാദിനെയും കുട്ടികളെയും കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയതായി ഡിവൈഎസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. കൊലക്കു പിന്നില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. എട്ടു കൊല്ലമായി കുടുംബം സമീപ പ്രദേശങ്ങളില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും ഈ അപ്പാര്‍ട്ടുമെന്ററിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളു. നൗഷാദ് മാര്‍ബിള്‍ തൊഴിലാളിയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *