ബിജെപി സമരപന്തലിന് മുന്നില്‍ തീകൊളുത്തി ആത്‌മഹത്യാശ്രമം

തിരുവനന്തപുരംഛ തലസ്‌ഥാനത്ത് ബി ജെ പി സമരപന്തലിന് മുന്നില്‍ അഞ്ചുവയല്‍ സ്വദേശിയുടെ ആത്‌മഹത്യ ശ്രമം. ബിജെപി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലാണ് മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരെ ആത്‌മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് വേണുഗോപാലന്‍ നായര്‍.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ നായര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
Advertisements

