KOYILANDY DIARY.COM

The Perfect News Portal

ബിജു കക്കയത്തിന് റെഡ്ക്രോസ് അവാർഡ്

കോഴിക്കോട്: മുതിർന്ന റെഡ്ക്രോസ് പ്രവർത്തകനും ഫയർ ആൻ്റ് റസ്ക്യൂ ചീഫ് വാർഡനും, അമേച്വർ റേഡിയോ ഓപ്പറേറ്ററും, ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ ടി അഷ്റഫ് കപ്പാടിൻ്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജിംഗ് കമ്മിറ്റി ഏർപെടുത്തിയ പ്രഥമ റെഡ് ക്രോസ് അവാർഡിന് ബിജു കക്കയത്തെ തെരഞ്ഞെടുത്തു. കൂരാച്ചുണ്ട് അമീൻ റസ്ക്യൂവളണ്ടിയറും ബോയ്സ് സ്കൗട്ട് ഓഫ് ഇന്ത്യ പ്രവർത്തകനും, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ് ബിജു കക്കയം. ദുരന്ത നിവാരണ ആരോഗ്യ, സാമൂഹ്യ സേവന മാധ്യമ രംഗങ്ങളിൽ നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

അയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും മൊമൻ്റോയും അടങ്ങിയ അവാർഡ് അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായ മെയ് 8 ന് എ ടി അഷറഫിന്റെ ജന്മ സ്ഥലമായ കാപ്പാട് വെച്ച് സമ്മാനിക്കുമെന്ന് എം ജി ബൽരാജ്, സി. ബൈജു, സി. ബാലൻ എന്നിവരടങ്ങിയ ജൂറി അവാർഡ് നിർണ്ണയ കമ്മിറ്റി അറിയിച്ചു. 2018 ലെയും 2019ലെയും പ്രളയങ്ങൾ, കരിഞ്ചോല, കുത്തുമല എന്നീ ഉരുൾപൊട്ടലുകൾ എന്നിവയിൽ സ്വജീവൻ പണയപ്പെടുത്തിയാണ് ‘ബിജു കക്കയം’ രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ സംഭവങ്ങളിലായി ഒഴുക്കിലകപ്പെട്ട നിരവധി പേരെ ബിജു രക്ഷപ്പെടുത്തിയിരുന്നു. ‘നിപ’ പടർന്നു പിടിച്ചപ്പോൾ സൂപ്പിക്കടയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോവിഡ് മഹാമാരി രൂക്ഷമായ സമയത്തും ജീവൻ രക്ഷാ ഔഷധങ്ങളുമായി ബിജു നൂറു കണക്കിന് വീടുകളിലെത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *