ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയ പാത ഉപരോധിച്ചു

കൊയിലാണ്ടി: ബി.ജെ.പി. സംസ്ഥാന ജനറൽ സിക്രട്ടറി കെ.സുരേന്ദ്രനെ ശബരിമല യാത്രയ്ക്കിടെ ബലമായി അറസ്റ്റ് ചെയ്ത് റിമാണ്ടു ചെയ്ത കേരള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയ പാത ഉപരോധിച്ചു. ബി.ജെ.പി. ഓഫീസിൽ നിന്നും നാമജപ വു മാ യി പ്രകടനമായെത്തി പഴയ സ്റ്റാന്റിനു മുന്നിലായിരുന്നു ഉപരോധം ബി.ജെ.പി. ജില്ലാ വൈ പ്രസി.ടി. കെ.പത്മനാഭൻ ഉൽഘാടനം ചെയ്തു.
കെ.പി.മോഹനൻ, അഡ്വ.വി.സത്യൻ, അഖിൽ പന്തലായനി, കെ.കെ.വിനീഷ്, സംസാരിച്ചു. വി.കെ.ജയൻ, വായനാരി വിനോദ്, എ .പി .രാമചന്ദ്രൻ ,വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.രാമൻ, വി.കെ.മുകുന്ദൻ, സംസാരിച്ചു. 12 മണിയോടെയാണ് ഉപരോധം അവസാനിച്ചത്. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് ബന്തവസ് ഏർപ്പെടുത്തിയിരുന്നു.
