ബി.ജെ.പി. ജനരക്ഷാ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി

കൊയിലാണ്ടി: ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് 7 ന് ശനിയാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകും. ബി.ജെ.പി.അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ ഉൽഘാടനം ചെയ്ത യാത്ര ഉച്ചയ്ക്ക് 12 മണിക്ക് സി. ടി. മനോജ് നഗറിൽ (പുതിയ ബസ് സ്റ്റാന്റ് ) ഒരുക്കുന്ന സ്വീകരണ പൊതുസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. കാലത്ത് 11 മണിക്ക് പൊതുയോഗം ആരംഭിക്കുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സംസ്ഥാന നേതാക്കൾ യോഗത്തിൽ സംസാരിക്കും. ജന രക്ഷായാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. ജന രക്ഷായാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ എം.പി.മാർ, എം.എൽ.എ.മാർ, മന്ത്രിമാർ എന്നിവർ അണിചേരും. കൊയിലാണ്ടിയിലെ മുഴുവൻ ബൂത്തുകളിൽ നിന്നും. ആയിരകണക്കിനാളുകൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ കെ. പി. മോഹനൻ മാസ്റ്റർ, വി. കെ. മുകുന്ദൻ, കെ. ദിനേശൻ, അഖിൽ പന്തലായനി എന്നിവർ പങ്കെടുത്തു.

