ബാലുശ്ശേരിയില്‍ തിരക്കൊഴിഞ്ഞു

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍പനി ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടൂര്‍ പഞ്ചായത്തിലെ റെസിന്‍ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതോടെ ബാലുശ്ശേരിയും ഭീതിയുടെ നിഴലിലായി. റസിന് ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് നിപ ബാധിച്ചു മരിച്ച തിരുവോട് സ്വദേശി ഇവിടെ ചികിത്സയിലുണ്ടായിരുന്നു.
ഇരുവരുടേയും മരണത്തോടെ താലൂക്ക് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ എത്തിയവര്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ 22 ദിവസമെങ്കിലും നിരീക്ഷണത്തില്‍ ഉണ്ടാവണമെന്നും പൊതുജനങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്നും അറിയിപ്പു വന്നതോടെ ജനങ്ങള്‍ ആശങ്കയിലായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഡോക്ടര്‍മാരോടും ലീവില്‍ പോകാന്‍ ഡി.എം.ഒ. അറിയിച്ചു. മറ്റു ജീവനക്കാരോടും മാറിനില്ലാന് ആവശ്യപ്പെട്ടു. പകരം സംവിധാനം ഏര്‍പ്പെടുത്തി. ഇന്നലെ ബാലുശ്ശേരിയില്‍ കടകളെല്ലാം തുറന്നെങ്കിലും ആളുകള്‍ വളരേ കുറവായിരുന്നു. കടകളില്‍ ജോലിക്കാരുടെ എണ്ണവും കുറവായിരുന്നു. ബസ്സില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ചില ബസ്സുകള്‍ ട്രിപ്പുകള്‍ കട്ട് ചെയ്തു.

