ബാലസംഘം നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടത്തി

കൊയിലാണ്ടി> ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പുത്സവം നഗരസഭ ചെയർമാൻ അഡ്വ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി കലാസമിതിയ്ക്ക് സമീപം വെച്ച് നടന്ന ഉത്സവത്തിൽ നഗരസഭ കൗൺസിലർ പി.എം ബിജു, മുൻ വൈസ് ചെയർമാൻ ടി.കെ ചന്ദ്രൻ, ബാലസംഘം രക്ഷാധികാരി രാഘവൻ മാസ്റ്റർ, സി.കെ സജീവൻ, എൻ.സി സത്യൻ, കെ.അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
