ബാല ഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാല ഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ലക്ഷ്മിക്ക് ബോധം തിരികെ ലഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേഷന് ഇപ്പോള്‍ 20 ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഭര്‍ത്താവിന്റെയും മകളുടെയും മരണവിവരം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍.
ഈ മാസം 25നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ബാലഭാസ്കര്‍ മരിച്ചത്. രണ്ടാം തീയതി പുലര്‍ച്ചെയായിരുന്നു അന്ത്യം.

അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാല ഭാസ്കറിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. അപകടനില തരണം ചെയ്തിരുന്നെങ്കിലും ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ബാലഭാസ്കര്‍ മരിച്ചത്. ഏക മകള്‍ തേജസ്വിനി ബാല അപകട ദിവസം തന്നെ മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയിലാണ്.

