ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചോദ്യപേപ്പറും ഒഎംആര്‍ ഷീറ്റും ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍

കളമശേരി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചോദ്യപേപ്പറും ഒഎംആര്‍ ഷീറ്റും കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍. വലിയ ബാഗിലാണ് ഇവയുണ്ടായിരുന്നത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കളമശേരി പൊലീസെത്തി ബാഗ് കസ്റ്റഡിയിലെടുത്തു.
2018 ജൂണ്‍ 10ന് നടക്കേണ്ട ബാര്‍ കൗണ്‍സില്‍ പരീക്ഷ കേരളത്തില്‍ നിപ്പ ബാധയെ തുടര്‍ന്ന് മാറ്റി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് കത്തിച്ചു കളയാന്‍ ഏല്‍പിച്ച ചോദ്യപേപ്പര്‍ വഴിയില്‍ കളഞ്ഞതായിരിക്കാമെന്ന് കളമശേരി പൊലീസ് പറഞ്ഞു.

സെറ്റ് എ, ബി വിഭാഗങ്ങളിലായി പ്രത്യേകം കവറുകളിലുള്ള ചേദ്യ പേപ്പര്‍ ഒഎംആര്‍ ഷീറ്റ് എന്നിവ നെടുകെ കീറിയാണ് ബാഗില്‍ വെച്ചത്. ബാഗിന് പുറത്ത് സിസി 25 എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.

