ബദരിയ്യ വനിത കോളേജ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മദ്രസത്തുൾ ബദരിയ്യ വനിത കോളേജിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാളം സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ: കെ.വി ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അറിവുകൾ പകരാൻ വിദ്യാർത്ഥികൾ വായനയ്ക്ക് അതിയായ പ്രാമുഖ്യം നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം. മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. എം. അബ്ദുളളക്കുട്ടി, സി.പി അബൂബക്കർ, അഫ്സൽ കൂമുളളി, എം. ജസ്ഫർ, എം. പി അമ്മോട്ടി മാസ്റ്റർ, ഡോ: നസീർ മാസ്റ്റർ, സെമീറ ടീച്ചർ, സീനത്ത് ടീച്ചർ, ഷീജ ടീച്ചർ, പി.പി അസീസ് അലി എന്നിവർ സംസാരിച്ചു.
