KOYILANDY DIARY.COM

The Perfect News Portal

ഫ്രാ​ങ്കോ മുളക്കലിനെതിരായ പീഡന കേസില്‍ ​പൊലീസ്​ പുതിയ സത്യവാങ്​മൂലം സമര്‍പ്പിച്ചു

കൊച്ചി: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാ​ങ്കോ മുളക്കലിനെതിരായ പീഡന കേസില്‍ ​പൊലീസ്​ പുതിയ സത്യവാങ്​മൂലം സമര്‍പ്പിച്ചു.കേസി​​ന്റെ നിലവിലെ പുരോഗതി കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതിയിലാണ്‌ പുതിയ സത്യവാങ്​മൂലം സമര്‍പ്പിച്ചിരിക്കുന്നത്​.

കേസിലെ പുരോഗതി, കന്യാസ്​ത്രീകളുടെ സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചതായി കോട്ടയം എസ്​.പി ഹരിശങ്കര്‍ അറിയിച്ചു. ഈ മാസം 19ന്​ ജലന്ധര്‍ ബിഷപ്പിനോട്​ നേരിട്ട്​ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. കേസിലെ കാലതാമസം സ്വാഭാവികമാണ്​. കന്യാസ്​ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്​. ഇത്​ വിശദമായി പരിശോധിക്കുമെന്നും എസ്​ പി അറിയിച്ചു. കേസില്‍ ഹാജരാകാന്‍ ഫ്രാങ്കോ 19ന്‌ തന്നെ എത്തുമെന്ന്‌ രൂപതാകേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *