ഫോട്ടോഗ്രാഫർ പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് സഹായകമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ അരിക്കുളത്തെ പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസിനെ സഹായിക്കാൻ നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന ജെമിനി രാധാകൃഷ്ണൻ്റെയും. രാജിയുടെയും മകനായ പ്രിൻസും ഫോട്ടോഗ്രാഫറാണ്. രാധാകൃഷ്ണൻ്റെ മരണത്തെ തുടർന്ന് കുടുംബം പ്രയാസത്തിലാണ്. പണി പൂർത്തിയാവാത്ത വീട്ടിലാണ് താമസം രാജിയും ഫോട്ടോഗ്രാഫറായിരുന്നു.

കോവിഡിനെ തുടർന്ന് ജോലിയില്ലാതെ ലോൺ പോലും തിരിച്ചടക്കാൻ കഴിയാതെ പ്രയാസത്തിലാണ്. അതിനിടയിലാണ് പ്രിൻസിൻ്റെ അസുഖവും. ആശുപത്രി ചിലവും കടബാധ്യതയും തീർക്കാൻ വലിയൊരു തുക വേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് നാട്ടുകാർ കുടുംബത്തെ സഹായിക്കാൻ കമ്മിറ്റി രൂപീകരിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്റർ, വാർഡ് മെംബർ ശ്യാമള എടപ്പള്ളി, ഒ.കെ. ചന്ദ്രൻ മാസ്റ്റർ, പ്രസാദ് എടപ്പള്ളി, സി.അശോകൻ, ബാലകൃഷ്ൺ ത്രിപുര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. കേരള ബാങ്ക് A/CNo – 40 18 210 1046887- 1 FSC: KLGB 0040182


