ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു

കോഴിക്കോട്: പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ, അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാന്‍ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് കോഴിക്കോട് നാദാപുരം അരൂര്‍ സ്വദേശി സായന്തിന്റെ പരാതി. ഒരു ഫേസ്‍ബുക്ക് പോസ്റ്റ് ഇട്ടതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നാദാപുരം പൊലീസില്‍ സായന്ത് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് പേര്‍ക്കെതിരെ സംഭവത്തില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
