ഫോക്ലോർ മ്യൂസിയത്തിലേക്ക് പുരാവസ്തു കൈമാറി

കൊയിലാണ്ടി : കാലിക്കറ്റ് സർവ്വകലാശാല ഫോക്ലോർ പഠനവിഭാഗത്തിൽ പ്രവർത്തനം തുടങ്ങിയ പൈതൃക മ്യൂസിയത്തിന് പുരാവസ്തു കൈമാറി. പാലക്കാട് ജില്ലയിൽ നിന്നും ശേഖരിച്ച, മരത്തിൽ കൊത്തിയ പൂതന്റെ മുടിയാണ് പ്രശസ്ത നൂലലങ്കാര വിദഗ്ദനായ കൊയിലാണ്ടി സ്വദേശി ബാബു കൊളപ്പള്ളി നൽകിയത്.
വകുപ്പദ്ധ്യക്ഷൻ ഡോ. കെ.എം. അനിൽ ഏറ്റുവാങ്ങി. എം.കെ.മധു, വി.അർഷാദ്, കെ.പി. വിമൽ, രൂപ ബാബു, എൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ, സുരേഷ് ഹെമ്ലിൻ എന്നിവർ സന്നിഹിതരായിരുന്നു.

