ഫറോക്ക് പേട്ടയിലെ ഐ.എ.ഡബ്ലു.ടി അക്കാഡമിയില്‍ സൗജന്യ തൊഴില്‍ പരിശീലനം

ഫറോക്ക് : യുവജനങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ സ്കില്‍ ട്രെയിനിംഗ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന ( പി.എം.കെ.വി.വൈ) അംഗീകൃത പരിശീലന കേന്ദ്രം ഫറോക്ക് പേട്ടയിലെ ഐ.എ.ഡബ്ലു.ടി അക്കാഡമിയില്‍ എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പാലിറ്റി പി.ഡബ്ലു. ഡി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആസിഫ് പുളിയാളി അദ്ധ്യക്ഷത വഹിച്ചു.
പഠിതാക്കളുടെ രജിസ്ട്രേഷന് ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന് നിര്‍വഹിച്ചു. പദ്ധതിയുടെ ട്രെയിനിംഗ് പാര്‍ട്ണര്‍ ആയ ടാന്ജിസെപ്റ്റ്സ് ഹ്യൂമണ്‍ കാപ്പിറ്റല്‍ സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ വി. സൈഫുദ്ദീന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ഫറോക്ക് മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. സബീന മുനിസിപ്പല്‍ കൗണ്‍സിലര്‍ മമ്മു വേങ്ങാട്ട്, ഫറോക്ക് സബ് ഇന്‍സ്പെക്ടര്‍ രമേശ് കുമാര്‍, എ. വിജയന്, ബാലകൃഷ്ണന്, മോഹനന്, കെ. സോമന്, പി.എ വാരിദ്, മജീദ് വെണ്മരത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഐ.എ.ഡബ്ലു.ടി അക്കാഡമി ഡയറക്ടര്‍ കെ.ബി ഷാ സ്വാഗതവും ബഷീര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.

മൂന്നു മാസം ദൈര്‍ഘ്യമുള്ള മാന്വല്‍ മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് കോഴ്സ് നടത്തുന്നതിനാണ് സെന്ററിന് അനുമതി ലഭിച്ചിരിക്കുന്നത്. കോഴ്സ് ഫീ, പരീക്ഷാ ഫീ എന്നിവ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9388791678.

