പൗരത്വ ബിൽ: അറസ്റ്റിനെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. പ്രതിഷേധം

കൊയിലാണ്ടി: പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത എൽ.ഡി.എഫ്. നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ നേതാക്കളെയും സാംസാക്കാരിക നായകരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വന് മാസ്റ്റർ, കെ.ദാസന് എം.എല്‍.എ, സിപിഐ. നേതാവ് ഇ.കെ. അജിത്, സി.പി.എം. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന്, എസ്. സുനില്‍ മോഹന്‍, ടി. കെ. രാധാകൃഷ്ണന്, എ. എം. സുഗതന്, പി. ബാബുരാജ്, ടി. കെ. ചന്ദ്രന്, പി. വി. മാധവന്, ടി. വി. ഗിരിജ എന്നിവര്‍ നേതൃത്വം നല്കി.

