പ്രതിഭാ സംഗമം നടത്തി

ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു. ജില്ലയിലെ 17 സ്കൂളുകളില്‍ നിന്നുള്ള 174 എസ്പിസി അംഗങ്ങളെയാണ് അനുമോദിച്ചത്.
കാട്ടുങ്ങച്ചിറ പിടിആര്‍ മഹല്‍ ഹാളില്‍ നടന്ന പ്രതിഭാസംഗമം പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നതവിജയം നേടിയ എസ്പിസി അംഗങ്ങള്‍ക്ക് എംഎല്‍എ ഉപഹാരങ്ങള്‍ നല്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
എഇഒ രാധ, എസ്പിസി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സിഐ വേണു, ഇരിങ്ങാലക്കുട സിഐ പി.ആര്. ബിജോയ്, എസ്ഐ സുബിന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

