പ്രൊഫ സുജാത ദേവി അന്തരിച്ചു

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ ബി. സുജാത ദേവി (72)അന്തരിച്ചു. എസ്യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിലടക്കം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന് നായരാണ് ഭര്‍ത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ്. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയാണ്

രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൈക്കാട് ശാന്തി കവാടത്തില്‍.മക്കള്‍ പരമേശ്വരന്, പരേതനായ ഗോവിന്ദന്, പത്മനാഭന്. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍.

