പ്രേരക്മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല

വടകര: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന പ്രേരക്മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല പ്രേരണ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി: ഡയറക്ടര്‍ യു റഷീദ് അധ്യക്ഷനായി. പ്രേരക്മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കെ ദാസന്‍ എംഎല്‍എ കെ മോഹനന് നല്‍കി ഉദ്ഘാടനം ചെയ്തു.
ഫോട്ടോ പ്രദര്‍ശനം പയ്യോളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. നൂറ് ശതമാനം വിജയം നേടിയ പഠനകേന്ദ്രത്തിലെ സെന്‍ട്രല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ സി രാജീവനെ പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി കുല്‍സു അനുമോദിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സോയ നാസര്‍, ടി പി ദാമോദരന്‍, പി വി പാര്‍വതി, വി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ പ്രേരക് മാര്‍ക്ക് വേണ്ടിയാണ് രണ്ട് ദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. തുടര്‍വിദ്യാഭ്യാസ പദ്ധതി പുതിയ സന്ദര്‍ഭം, കാഴ്ചപ്പാട് വിഷയത്തില്‍ പി റഷീദ് ക്ളാസെടുത്തു. ലിംഗസമത്വത്തിന്റെ വര്‍ത്തമാനം എന്ന
വിഷയത്തില്‍ അഡ്വ. പി എം ആതിരയും, ഇന്ത്യന്‍ ഭരണഘടനയും സാമൂഹ്യ സാക്ഷരതയും എന്ന
വിഷയത്തില്‍ സി. പി. അബൂബക്കറും ക്ളാസെടുത്തു. തുടര്‍ന്ന് ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസ് സിനിമ പ്രദര്‍ശിപ്പിച്ചു. ശില്‍പ്പശാല ബുധനാഴ്ച സമാപിക്കും.

