KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ്‌ പിടിയിലായത്‌. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി യദുകൃഷ്‌ണനാണ്‌ അറസ്റ്റിലായത്‌. യുവാവിന്റെ നിരന്തര ശല്യത്തെതുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ ലൈനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന്‌ കൈമാറിയതോടെയാണ്‌ നടപടി ഉണ്ടായത്‌.

പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. കഞ്ഞിക്കുഴി സിഐ വര്‍ഗീസ്‌ അലക്‌സാണ്ടറുടെ നിര്‍ദേശപ്രകാരം എസ്‌ ഐ കെ ജിതങ്കച്ചനാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. സിപിഒമാരായ സാജു, മധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share news

Leave a Reply

Your email address will not be published. Required fields are marked *