പ്രളയബാധിതർക്ക് സേവാഭാരതി പ്രവർത്തകർ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കൊയിലാണ്ടി സേവാഭാരതിയുടെ ഭക്ഷണക്കിറ്റ് വിതരണം
തുടരുന്നു. തിക്കോടി പഞ്ചായത്തിൽ ചുഴലിവയൽ, അമ്പായത്തോട് വയൽ, വരിക്കോളിവയൽ എന്നീ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.
പുരുഷു കോറോത്ത്, അശോകൻ കുനിയിൽ, ബാബു മാസ്റ്റർ, ബൈജു മാസ്റ്റർ, ബൈജു എന്നിവർ നേതൃത്വം നൽകി
കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് വി.എം മോഹനൻ, ശ്യാം കൊയിലാണ്ടി, മുരളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
