പ്രളയത്തിന് കാരണം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണെന്ന വാദം തള്ളി കേന്ദ്ര ജലകമ്മീഷന്‍
കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണെന്ന വാദം തള്ളി കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം.
ഡാമുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന് ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

കേരളത്തിലെ ദുരന്തത്തിന് കാരണമായത് അപ്രതീക്ഷതവും ശക്തവുമായ മഴയാണ്. ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ കാരണങ്ങളായി.

100 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയത്തിന്റെ ആഘാതം കൂട്ടിയത് വികലമായ വികസനനയവും കയ്യേറ്റങ്ങളുമാണെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അന്തിമമായ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രതിപക്ഷ നേതാവും ബിജെപിയും ഡാം തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജന്‍സി തന്നെ ഈ വാദത്തെ തള്ളിയതോടെ മറ്റൊരു ആരോപണം കൂടിയാണ് അടിസ്ഥാനരഹിതമായത്.
