KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പി നേതാക്കള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആശുപത്രി വൃത്തിയാക്കി ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയടക്കമുള്ളവരാണ് ശനിയാഴ്ച ‘സേവാ സപ്ത’ എന്ന് പേരിട്ട ചടങ്ങിന് തുടക്കം കുറിച്ചത്. രാജ്യ തലസ്ഥാനത്തെ പ്രശസ്ത ആശുപത്രിയായ എയിംസിലെത്തിയ അമിത് ഷായും സംഘവും ഇവിടത്തെ തറ തുടച്ച്‌ വൃത്തിയാക്കുകയായിരുന്നു.

എയിംസിലെത്തിയ ബി.ജെ.പി നേതാക്കള്‍ രോഗികള്‍ക്ക് ഭക്ഷണവും പഴങ്ങളും വിതരണം ചെയ്തു. വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. ഇത് പ്രമാണിച്ച്‌ ബി.ജെ.പി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ ‘സേവാ സപ്ത’ ആചരിക്കാന്‍ തുടങ്ങുമെന്ന് അമിത് ഷാ വ്യക്തമാക്കി. നമ്മുടെ പ്രധാനമന്ത്രി തന്‍െറ ജീവിതം രാജ്യസേവനത്തിനായി സമര്‍പ്പിക്കുകയും ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍െറ ജന്മദിനം ‘സേവാ സപ്ത’ ആയി ആഘോഷിക്കുന്നതാണ് ഉത്തമമെന്നും അമിത് ഷാ പറഞ്ഞു.

Advertisements

ആട്ടവും പാട്ടുമായ് പൂക്കാട് കലാലയത്തിൻ്റെ ആവണിപ്പൂവരങ്ങ്

രാജ്യത്തുടനീളം ബിജെപി ‘സേവാ സപ്ത’ ആചരിക്കുമെന്നും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി രക്തദാന ക്യാമ്ബുകള്‍, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്ബുകള്‍, ഭക്ഷ്യവസ്തുക്കളുടെ വിതരണം എന്നിവ സംഘടിപ്പിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *